ശ്രീനാഥ് ഭാസിയും ഫെമിനയും ഒരുമിക്കുന്ന കറക്കം
ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കറക്കം’ എന്നു പേരിട്ടു. ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി,ബിജു കുട്ടൻ,
മിഥൂട്ടി,ഷോൺ റോമി, ലെനാസ് ബിച്ചു,ശാലു റഹിം,വിനീത് തട്ടിൽ,
മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ,വിഷ്ണു രഘു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അമാനുഷികമായ സംഭവവികാസങ്ങളും, ഹൊറർ കോമഡിയും നിറഞ്ഞ ചിത്രമായിരിക്കും "കറക്കം.
നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.ഛായാഗ്രാഹണം- ബബ്ലു അജു,
അൻവർ അലി, വിനായക് ശശികുമാർ,മു രി, ഹരീഷ് മോഹനൻ എന്നിവരുടെ വരികൾക്ക് സാം സി .എസ് സംഗീതം പകരുന്നു.
എഡിറ്റർ- നിതിൻ രാജ് അരോൾ, കഥ-ധനുഷ് വർഗീസ്,
കലാസംവിധാനം- രാജേഷ് പി. വേലായുധൻ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രശോഭ് വിജയൻ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-മോഹിത് ചൗധരി, വസ്ത്രാലങ്കാരം- മെൽവി ജെയ്, മേക്കപ്പ്-ആർ.ജി. വയനാടൻ,സഹ സംവിധായകൻ-ജിതിൻ സി . എസ്,കൊറിയോഗ്രാഫി- ശ്രീജിത് ഡാൻസിറ്റി, വിഎഫ്എക്സ്-ഡി.ടി.എം. സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ- അരവിന്ദ്/എയൂഒ2, പ്രൊമോ എഡിറ്റിങ് ഡോൺ മാക്സ്,കാസ്റ്റിംഗ് ഡയറക്ടർ-ജീവ ജനാർദ്ദനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ,
മോളിവുഡിലേക്ക് തുടക്കം കുറിച്ച് ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്നാണ് നിർമ്മാണം.
മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ)
പി. ആർ . ഒ -എ. എസ് ദിനേശ്.