ഫെസ്റ്റോ റാലി,പൊതുയോഗം

Tuesday 08 July 2025 5:47 PM IST

കാഞ്ഞങ്ങാട്: ദേശീയ പണിമുടക്കിന്റെ മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എപ്ലോയിസ് ആന്റ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് പണിമുടക്ക് റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കെ.എസ്. ടി.എ ജില്ലാ സെക്രട്ടറി ടി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് പ്രസിഡന്റ് പി.വി.മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ഒ.എ ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ, എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.ജിതേഷ്, കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി അംഗം പി. വി.പവിത്രൻ എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി പി.ശ്രീകല സ്വാഗതവും ടി.വി.ഹേമലത നന്ദിയും പറഞ്ഞു. പണിമുടക്ക് റാലിയിൽ നൂറുകണക്കിന് ജീവനക്കാരും അദ്ധ്യാപകരും അണിനിരന്നു.