കുടുംബ സംഗമം, വിജയോത്സവം

Tuesday 08 July 2025 5:53 PM IST

പയ്യാവൂർ: എസ്.എൻ.ഡി.പി യോഗം പയ്യാവൂർ ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമവും വിജയോത്സവവും പയ്യാവൂർ ചാമക്കാൽ എസ്.എൻ യു.പി സ്‌കൂളിൽ നടന്നു. വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എം.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ബിജമോൻ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.എൻ.ബാബു മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ പ്രഭാവതി, സ്‌കൂൾ മുഖ്യാദ്ധ്യാപിക ഷീജ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.സോമൻ, സജീവ് രാജൻ, സി.വി.ഷാജു മോൻ, പി.കെ.ശിവദാസൻ, തങ്കച്ചൻ, പി.കെ.ബിജു, എം.കെ.രാജേഷ്, ബിജി, ശാഖ വൈസ് പ്രസിഡന്റ് ഗീത രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കുടുംബ ബന്ധങ്ങൾ ശ്രീനാരായണ ദർശനത്തിൽ എന്ന വിഷയത്തിൽ എ.കെ.അജയകുമാർ ക്ലാസെടുത്തു.