പഞ്ചായത്ത് സ്റ്റേഡിയം പുനർനിർമ്മിക്കണം
പയ്യാവൂർ: വർഷങ്ങളായി ഉപയോഗയോഗ്യമല്ലാത്ത ഗ്രാമ പഞ്ചായത്തിന്റെ അധീനതയിൽ പൊന്നുംപറമ്പിലുള്ള സ്റ്റേഡിയം ആധുനിക രീതിയിൽ പുനർനിർമ്മിക്കണമെന്ന് ബാലസംഘം പയ്യാവൂർ വില്ലേജ് സമ്മേളനം പഞ്ചായത്ത് അധികൃതരോടാവശ്യപ്പെട്ടു. പകൽ സമയത്ത് ഡ്രൈവിംഗ് പഠിക്കുന്നവരും വൈകുന്നേരമായാൽ സാമൂഹ്യ വിരുദ്ധരും താവളമാക്കിയിരിക്കുകയാണ് ഈ ഗ്രൗണ്ടെന്ന് സമ്മേളനം കുറ്റപ്പെടുത്തി.കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പർ തേജസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.അനുശ്രീ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ പി.സുന്ദരൻ, കർഷക സംഘം വില്ലേജ് സെക്രട്ടറി ഷൈലേഷ് കുമാർ, സി ഐ.ടി.യു മേഖല സെക്രട്ടറി ശിവദാസൻ തളിയിൽ, ഐ.ആർ.പി.സി ലോക്കൽ കൺവീനർ കെ.വി.പ്രഭാകരൻ, പ്രീത സുരേഷ്, കെ.ആർ.മോഹനൻ, എം.സുരേഷ്, ബിന്ദു ശിവദാസൻ, പി.സി.ജെയിംസ്, തങ്കമണി ശിവദാസൻ, കെ.ഭാസൻ, അതുൽ മാധവൻ, ബിബിൻ കണ്ണൻ, അശ്വന്ത് വിജയൻ എന്നിവർ പ്രസംഗിച്ചു.