4 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Tuesday 08 July 2025 5:58 PM IST
കഞ്ചാവുമായി പിടിയിലായവർ

കരിമണ്ണൂർ: നാല് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ സമിയുൾ (35) മിന്റു സെക് (25) എന്നിവരാണ് തൊമ്മൻകുത്തിൽ നിന്നും പിടിയിലായത്. ഇരുവരിൽ നിന്നും രണ്ട് കിലോ വീതം കഞ്ചാവാണ് പിടികൂടിയത്. കരിമണ്ണൂർ പൊലീസ് ഇൻസ്പെക്ടർ വി.സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നവാസ് ടി.എസ്, സിവിൽ പോലീസ് ഓഫീസർ നൗഫൽ, ഡാൻസാഫ് ടീം എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.