ലഹരിക്കേസിൽ മുൻകൂർ ജാമ്യമില്ല: സുപ്രീംകോടതി
Wednesday 09 July 2025 1:17 AM IST
ന്യൂഡൽഹി : ലഹരിക്കേസിൽ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പഞ്ചാബിലെ ലഹരിമരുന്ന് കേസിൽ പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് നിലപാട്. പ്രതി വിചാരണക്കോടതിയിൽ കീഴടങ്ങണം. അവിടെ ജാമ്യാപേക്ഷ നൽകൂവെന്നും ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. 62 കിലോ കറുപ്പ് പിടിച്ചെടുത്ത കേസിലാണ് വിതരണക്കാരനായ പ്രതി അറസ്റ്റിലായത്.