മന്ത്രി സജിയെ തള്ളി എം.എ. ബേബി

Wednesday 09 July 2025 1:25 AM IST

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളെ അനുകൂലിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്‌താവന തള്ളി സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. കേരളത്തിൽ സർക്കാർ ആശുപത്രികളും മെഡിക്കൽ കോളേജുകളുമാണ് മഹാഭൂരിപക്ഷത്തിനും സംരക്ഷണം നൽകുന്നത്. അതാണ് യാഥാർത്ഥ്യം. തനിക്ക് രണ്ടുതവണ കൊവിഡ് ബാധിച്ചപ്പോഴും രക്ഷപ്പെട്ടത് സർക്കാർ മെഡിക്കൽ കോളേജിൽ കിടന്നിട്ടാണ്. അങ്ങനെ ഒരുപാട് അനുഭവങ്ങൾ ഉണ്ട്. അതിനിടെ ചിലർ സ്വകാര്യ ആശുപത്രിയിലും പോകുന്നുണ്ട്. അതായിരിക്കും സജി ചെറിയാൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.