എ.ഐ.ടി.യു.സി പ്രതിഷേധം

Wednesday 09 July 2025 1:27 AM IST

ആലപ്പുഴ: ഓണത്തിന് കേരളത്തിന് നൽകി കൊണ്ടിരുന്ന ഭക്ഷ്യവിഹിതം നിഷേധിക്കുന്ന കേന്ദ്ര നയത്തിനെതിരെ എ.ഐ.ടി.യു.സി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധസമരം ആലപ്പുഴ പാസ്പോർട്ട് ഓഫിസിന് മുൻപിൽ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ആർ.പ്രദിപ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി.മധു, ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ, ബി.നസീർ, കെ.എൽ.ബെന്നി, ഇ.ഇസഹാക്ക്, കെ.എസ്.രാജേന്ദ്രൻ, ടി.ടി.കുരുവിള, ആസാദ്, രാജു, സലിം എന്നിവർ സംസാരിച്ചു.