അസി.പ്രൊഫസർ ഒഴിവ്
Wednesday 09 July 2025 2:34 AM IST
ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള പുന്നപ്ര കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് മാനേജ് മെന്റിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരുടെ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി മാത്തമാറ്റിക്‌സും നെറ്റും (നെറ്റ് ഉള്ളവരുടെ അഭാവത്തിൽ എം.എസ്.സി ഉദ്യോഗാർഥികളെ പരിഗണിക്കും). ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 18 ന് രാവിലെ 10 ന് കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0477- 2267311, 9846597311.