കുടുംബയൂണിറ്റ് വാർഷികം

Wednesday 09 July 2025 1:39 AM IST

തുറവൂർ: എസ്.എൻ.ഡി.പിയോഗം തുറവൂർ 545-ാം നമ്പർ ശാഖയുടെ കീഴിലുള്ള എട്ടാം നമ്പർ ആർ.ശങ്കർ സ്മാരകകുടുംബയൂണിറ്റിന്റെ 16-ാമത് വാർഷികാഘോഷം അരൂർ മേഖല കമ്മിറ്റി ചെയർമാൻ വി.പി. തൃദീപ്കുമാർ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റെ കെ.എസ്.സതീശൻ അദ്ധ്യക്ഷനായി.മേഖല കൺവീനർ ടി.അനിയപ്പൻ മുഖ്യ പ്രഭാഷണം നടത്തി. ഗുരുദർശന പഠനവിഭാഗം ചേർത്തല യൂണിയൻ കോ-ഓർഡിനേറ്റർ മനോജ് മാവുങ്കൽ ഗുരുദേവപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി എൻ.പ്രകാശൻ, മേഖല കമ്മിറ്റിയംഗം ടി.സത്യൻ,കുടുംബയൂണിറ്റ് കൺവീനർ സീമ സുരേഷ്, ജോയിന്റ് കൺവീനർ സന്ധ്യ സുനിൽ, യൂണിറ്റ് കമ്മിറ്റിയംഗം അമൃത ഷാജി എന്നിവർ സംസാരിച്ചു.