കൂടുതൽ പാർട്ടികൾ യു.ഡി.എഫിലെത്തും: അടൂർ പ്രകാശ്

Wednesday 09 July 2025 1:47 AM IST

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് കൂടുതൽ പാർട്ടികൾ യു.ഡി.എഫിലെത്തുമെന്ന് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. തൊക്കെ പാർട്ടികളാണ് വരികയെന്നു പറഞ്ഞാൽ പിന്നെ അതാകും ചർച്ച. ചില പാർട്ടികൾ യു.ഡി.എഫിലേക്ക് വരും. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യു.ഡി.എഫ് ഘടകകക്ഷിയാകുമോ എന്ന ചോദ്യത്തിന് ആർക്കെതിരെയും വാതിൽ അടച്ചിട്ടില്ലെന്നായിരുന്നു മറുപടി. തടസം എന്താണെന്ന് തങ്ങൾക്ക് പറയാനാകില്ല. എല്ലാം കാത്തിരുത്ത് കാണാമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.