ആലുവയിൽ 1.2 കിലോ കഞ്ചാവ് പിടികൂടി

Wednesday 09 July 2025 1:16 AM IST

ആലുവ: ആലുവ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശം കൊടവത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് 1.2കിലോഗ്രാം കഞ്ചാവുമായി കടുങ്ങല്ലൂർ മുപ്പത്തടം പഞ്ചയിൽ വീട്ടിൽ അനസ് എന്ന് വിളിക്കുന്ന സുകേശൻ എക്സൈസിന്റെ പിടിയിലായി. ഒറീസയിൽ നിന്ന് കഞ്ചാവ് ട്രെയിൻ മാർഗം എത്തിച്ച് ചെറിയ പൊതികളാക്കി കോളേജ് - സ്കൂൾ വിദ്യാർത്ഥികൾക്ക് വില്ക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ എ.ബി. സജീവ് കുമാർ, പി.കെ. ഗോപി, പ്രിവന്റിവ് ഓഫീസർമാരായ എം.എം. അരുൺ കുമാർ, കെ.എസ്. പ്രശാന്ത്, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും പരിശോധനയിൽ പങ്കാളികളായി.