വേളാങ്കണ്ണി ട്രെയിനിന് ആധുനീക കോച്ചുകൾ

Tuesday 08 July 2025 7:45 PM IST

കോ​ട്ട​യം​ ​:​ ​എ​റ​ണാ​കു​ള​ത്ത് ​നി​ന്നും​ ​കോ​ട്ട​യം​ ​വ​ഴി​ ​വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് ​പോ​കു​ന്ന​ ​ട്രെ​യി​നി​ന് ​ആ​ധു​നി​ക​ ​കോ​ച്ചു​ക​ൾ​ ​ഘടിപ്പിച്ചു. ജ​ർ​മ്മ​ൻ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യി​ലൂ​ടെ​ ​റെ​യി​ൽ​വേ​ ​കോ​ച്ച് ​ഫാ​ക്ട​റി​ ​വി​ക​സി​പ്പി​ച്ച​ ​എ​ൽ.​എ​ച്ച്.​ബി​ ​പോ​ർ​ച്ചു​ഗ​ൽ​ ​കോ​ച്ച് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ഇ​പ്പോൾ ​വേ​ളാ​ങ്ക​ണ്ണി​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ത്.​ ​അ​പ​ക​ട​ങ്ങ​ൾ​ ​സം​ഭ​വി​ച്ചാൽ​ ​ഒ​രു​ ​കോ​ച്ചി​ന്റെ​ ​മു​ക​ളി​ലേ​ക്ക് ​മ​റ്റൊ​രു​ ​കോ​ച്ച് ​ക​യ​റു​ന്ന​ ​അ​വ​സ്ഥ​ ​ഈ​ ​കോ​ച്ചു​ക​ളി​ൽ​ ​താ​ര​ത​മ്യേ​ന​ ​കു​റ​വാ​ണ്. കാ​ല​പ്പ​ഴ​ക്കം​ ​വ​ന്ന​ ​വേ​ളാ​ങ്ക​ണ്ണി​ ​ട്രെ​യി​നി​ന്റെ​ ​കോ​ച്ചു​ക​ൾ​ ​മാ​റ്റ​ണ​മെ​ന്ന് ​ഫ്രാ​ൻ​സി​സ് ​ജോ​ർ​ജ് ​എം.​പി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​യോ​ട് ​നി​ര​ന്ത​ര​മാ​യി​ ​ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പു​തി​യ​ ​കോ​ച്ചു​ക​ൾ​ ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.​ ​ക​ന്നി​ ​യാ​ത്ര​യി​ൽ​ ​കോ​ട്ട​യ​ത്ത് ​എ​ത്തി​യ​ ​ട്രെ​യി​നി​ന് ​ഫ്രാ​ൻ​സി​സ് ​ജോ​ർ​ജ് ​എം.​പി​ ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്റ്റേ​ഷ​നി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ആ​ഴ്ച​യി​ൽ​ ​തി​ങ്ക​ളാ​ഴ്ച​യും​ ​ശ​നി​യാ​ഴ്ച​യും​ ​ആ​യി​ ​ര​ണ്ട് ​സ​ർ​വീ​സ് ​ആ​ണ് ​വേ​ളാ​ങ്ക​ണ്ണി​ക്ക് ​ഉ​ള്ള​ത്.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി കോ​ട്ട​യം​:​ ​മ​ഹാ​ത്മാ​ ​ഗാ​ന്ധി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഇ​ന്ന് ​ന​ട​ത്താ​നി​രു​ന്ന​ ​പ്രാ​ക്ടി​ക്ക​ൽ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​റ്റി​വ​ച്ച​താ​യി​ ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​അ​റി​യി​ച്ചു.