പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം
Tuesday 08 July 2025 7:48 PM IST
കോട്ടയം: പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് കടുത്തുരുത്തി പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 11,14,15 തീയതികളിൽ കോളജിൽ വച്ച് സ്‌പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 11 ന് മുൻപായി രജിസ്റ്റർ ചെയ്യണം. പുതിയ അപേക്ഷകർക്ക് 10 വരെ www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേനയോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ നൽകാം. ദ്വിവത്സര ഐ.ടി.ഐ./കെ.ജി.സി.ഇ 50 ശതമാനം മാർക്ക് ലഭിച്ച അഥവാ പ്ലസ് ടു/ വി.എച്ച്.എസ്.സി സയൻസ് വിഷയത്തിൽ 50 ശതമാനം മാർക്കോടെ വിജയിച്ചയവർക്കും അപേക്ഷിക്കാം. പോളിടെക്‌നിക്ക് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അഡ്മിഷന് സ്ലിപ്പ്, പി.ടി.എ ഫണ്ട് മുതലായവ സഹിതവും രക്ഷിതാവിനോടൊപ്പം ഹാജരാകണം. ഫോൺ: 9496222730.