വാർത്ത ജനങ്ങളെ  കബളിപ്പിക്കാൻ

Tuesday 08 July 2025 7:50 PM IST

പാലാ: കോടികൾ മുടക്കി പണിത കളരിയാമാക്കൽ പാലത്തിന് സമീപന പാത നിർമ്മിക്കുന്നതിനും റിംഗ് റോഡ് പൂർത്തീകരണത്തിനുമായി കിഫ്ബി ഫണ്ട് അനുവദിക്കുന്നുവെന്ന വാർത്ത ജനങ്ങളെ കബളിപ്പിക്കാനാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ. താൻ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം 2020 ൽ 13.29 കോടി രൂപ അനുവദിച്ച് റോഡ് പൂർത്തീകരണത്തിനായി ശ്രമിച്ചെങ്കിലും തടസ്സവാദങ്ങൾ നിരത്തി പണി തടഞ്ഞവരാണ് ഇപ്പോൾ വികസനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. തനിക്ക് പങ്കില്ലെങ്കിലും സർക്കാർ പണം ഉപയോഗിച്ച് പണിത പാലം നാട്ടുകാർക്ക് പ്രയോജനപ്പെടണമെന്ന ബോദ്ധ്യത്തിലാണ് അതിനായി ശ്രമിച്ചത്. സ്ഥലം സൗജന്യമായി നൽകാൻ തയ്യാറായവരെ പിന്തിരിപ്പിച്ചത് നാട്ടിൽ പാട്ടാണെന്നും എം.എൽ.എ പറഞ്ഞു.