സ്വച്ഛ്സർവേക്ഷൺ ഗ്രാമീൺ സർവേ

Tuesday 08 July 2025 7:51 PM IST

കോട്ടയം: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനത്തെയും ജില്ലയെയും കണ്ടെത്തുന്നതിനും ഗ്രാമീണജനതയുടെ ശുചിത്വശീലങ്ങൾ വിലയിരുത്തുന്നതിനുമുള്ള സ്വച്ഛ്സർവേക്ഷൺ ഗ്രാമീൺ സർവേയ്ക്ക് ജില്ലയിൽ തുടക്കമായി. സർവേയിൽ വീടുകളിലെ ശൗചാലയ സൗകര്യങ്ങൾ, വെളിയിടവിസർജ്ജന മുക്തമാണോ, കൈ കഴുകൽ സംവിധാനങ്ങൾ, ജൈവഅജൈവ മാലിന്യ സംസ്‌കരണം, മലിനജല പരിപാലനം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം തുടങ്ങിയവ വിലയിരുത്തും. വീടുകൾക്ക് പുറമേ പൊതു ഇടങ്ങൾ, ബസ് സ്റ്റാൻഡുകൾ, പഞ്ചായത്ത് പരിസരങ്ങൾ, സ്‌കൂളുകൾ, അങ്കണവാടികൾ, ആരാധനാലയങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെയും ശുചിത്വനിലവാരം പരിശോധിക്കും. അംഗീകൃത ദേശീയ ഏജൻസികളാണ് സർവേ നടത്തുന്നത്.