ബസിനുള്ളിൽ ഫോൺ മോഷണം പ്രതികൾ അറസ്റ്റിൽ

Tuesday 08 July 2025 7:56 PM IST
അൻസിൽ

കോട്ടയം: ബസിനുള്ളിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ അൻസിൽ (62), മുണ്ടക്കയം സ്വദേശി സുഭാഷ് (47) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഞായറാഴ്ച്ച രാവിലെ കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന എവറസ്റ്റ് ബസിലെ യാത്രക്കാരനായ പറവൂർ സ്വദേശിയായ അജി എന്നയാളുടെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്. മോഷ്ടിച്ച ഫോൺ പാലായിലുള്ള കടയിൽ വിൽക്കാൻ ശ്രമിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പൊലീസിന്റെ സഹായത്തോടെ മണർകാട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.