ജെനി ടീച്ചർ വിരമിച്ചു

Wednesday 09 July 2025 1:59 AM IST

പൂവാർ: അഖിലേന്ത്യ അവാർഡീ ടീച്ചേർസ് ഗുരുശ്രേഷ്ഠ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരം നേടിയ അദ്ധ്യാപിക ജെനി ടീച്ചർ 38 വർഷത്തെ സർവീസിനു ശേഷം വിരമിച്ചു.1987ൽ 18-ാം വയസിലാണ് ജോലിയിൽ പ്രവേശിച്ചത്. 1മുതൽ 12-ാം വരെയുള്ള എല്ലാ ക്ലാസുകളിലും പഠിക്കാൻ സാധിച്ചു. അദ്ധ്യാപകനായിരുന്ന സഖറിയാസിന്റെയും മേരി മാർഗരറ്റിന്റെയും മകളാണ്. പൊതുപ്രവർത്തകനായ ക്ലീറ്റസാണ് ഭർത്താവ്. മക്കൾ: ഗ്രീഷ്മ,ശരത്.നിരവധി ദേശീയ,​സംസ്ഥാന,​ജില്ലാ അവാർഡുകളും,​അംഗീകാരങ്ങളും ജെനിടീച്ചറെ തേടിയെത്തിയിട്ടുണ്ട്. സാമൂഹ്യപ്രവർത്തന രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ അദ്ധ്യാപികയുടെ ഇനിയുള്ള തീരുമാനം.