പണിമുടക്ക് വിളംബര പ്രകടനം
Wednesday 09 July 2025 1:01 AM IST
വർക്കല : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി 9ന് ആഹ്വാനം ചെയ്തിരിക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം അദ്ധ്യാപക-സർവീസ് സംഘടന സമരസമിതി വർക്കല മേഖലയിൽ പണിമുടക്ക് വിളംബര പ്രകടനം നടത്തി. അദ്ധ്യാപക സർവീസ് സംഘടന സമരസമിതി ഭാരവാഹികളായ സതീഷ് കണ്ടല, ഷിജു അരവിന്ദൻ, ഡോ.ലേഖ ജോർജ്, മുഹമ്മദ് റാഫി, സുജിത് സുലോവ്, വൈ.സുൽഫീക്കർ, അരുൺജിത്ത് എ.ആർ, ഉഷാകുമാരി കെ.വി വിഷ്ണു,ശ്യാംരാജ്.ജി, എസ്.സുരേഷ്, മനോജ്.ജെ എന്നിവർ സംസാരിച്ചു.