ടെഡ്എക്സ് ടോക് ഷോ
Tuesday 08 July 2025 8:02 PM IST
വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജ് ടെഡ്എക്സ് ടോക് ഷോയുടെ വേദിയായി.അമൽ മനോജ്,ഡോ.സഞ്ജയ് ബെഹാരി,ലെഫ്ടനന്റ് കേണൽ ഋഷി രാജലക്ഷ്മി,സഞ്ജന ജോർജ്,ഡോ.അരുൺ.എസ്.നായർ,ബാബു രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.2025ൽ ടെഡ്എക്‌സ് ലൈസൻസ് ലഭിച്ച കേരളത്തിലെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് കാർഷിക സർവകലാശാല.കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് ഉദ്ഘാടനം ചെയ്തു. വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ.റോയ് സ്റ്റീഫൻ,കാർഷിക വിജ്ഞാന വ്യാപന വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ.അലൻ തോമസ്,പ്രോഗ്രാം കോഓർഡിനേറ്ററായ ഡോ.അർച്ചന.ആർ.സത്യൻ,വിദ്യാർത്ഥി പ്രതിനിധി മാളവിക.ജി എന്നിവർ പങ്കെടുത്തു.