ശതാബ്ദി ആഘോഷ സമാപനം
Wednesday 09 July 2025 1:06 AM IST
തിരുവനന്തപുരം: തോപ്പ് സെന്റ് റോക്സ് ഹൈസ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 11ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4.30ന് സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ശതാബ്ദി സുവനീർ ശശി തരൂർ എം.പി പ്രകാശനം ചെയ്യും.ആന്റണിരാജു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സ്‌കൂൾ പ്രിൻസിപ്പൽ സിന്ധു ഇന്നസെന്റ് പുതിയ ലോഗോ പുറത്തിറക്കും. നവകേരളം കോ-ഓർഡിനേറ്റർ ടി.എൻ സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് , കായിക, യുവജനക്ഷേമ ഡയറക്ടർ വിഷ്ണുരാജ് .പി തുടങ്ങിയവർ പങ്കെടുക്കും.