ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും
Wednesday 09 July 2025 1:10 AM IST
തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം മംഗലത്തുകോണം ശാഖയുടെയും ഗുരുവീക്ഷണത്തിന്റെയും ആഭിമുഖ്യത്തിൽശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും 18 മുതൽ 20 വരെ നടക്കും.ഇതിന് മുന്നോടിയായി പഞ്ചശുദ്ധിയോടെയുള്ള വ്രതാനുഷ്ഠാനം 9ന് ആരംഭിക്കും.9ന് വൈകിട്ട് 3ന് മംഗലത്തുകോണം ശാഖാഹാളിൽ നടക്കുന്ന പീതാംബരദീക്ഷ സ്വാമി ബോധിതീർത്ഥയിൽനിന്ന് സ്വീകരിക്കും. ശാഖപ്രസിഡന്റ് ഷിജുകുമാർ അദ്ധ്യക്ഷത വഹിക്കും. സ്വാമി സച്ചിദാനന്ദ ആവിഷ്കരിച്ച് ഭാരതത്തിനകത്തും പുറത്തുമായി ജനലക്ഷങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ആത്മീയ മഹായജ്ഞമാണ് ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവും.