യു.ഡി.ടി.എഫ് സംഘടനകളുടെ മാർച്ചും ധർണയും
Wednesday 09 July 2025 1:09 AM IST
തിരുവനന്തപുരം: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് തലസ്ഥാനത്ത് ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള യു.ഡി.ടി.എഫ് സംഘടനകൾ ഇന്ന് മാർച്ചും ധർണയും നടത്തും. ഏജീസ് ഓഫീസിനു മുന്നിൽ നിന്ന് രാവിലെ 10 ന് ആരംഭിക്കുന്ന മാർച്ച് പുളിമൂട് ജിപി.ഒയ്ക്കു മുന്നിൽ സമാപിക്കും.
ഐ .എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും യു.ഡി.ടി.എഫ് സംസ്ഥാന ചെയർമാനുമായ ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുമെന്ന് സംയുക്ത സമരസമിതി ജനറൽ കൺവീനറും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ വി.ആർ.പ്രതാപൻ അറിയിച്ചു.