യു.എസിൽ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം
Wednesday 09 July 2025 12:32 AM IST
ഡാളസ്: യു.എസിൽ ട്രക്ക് കാറിലിടിച്ച് കത്തി രണ്ട് കുട്ടികളടങ്ങുന്ന നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ തേജസ്വിനി, ശ്രീ വെങ്കട്ട്, ഇവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഡാളസിലാണ് അപകടം. ബന്ധുക്കളെ കാണാൻ അറ്റ്ലാന്റയിലേക്ക് പോയി മടങ്ങുമ്പോൾ ഗ്രീൻ കൗണ്ടിയിൽവച്ചാണ് അപകടം. തെറ്റായ ദിശയിലൂടെ എത്തിയ മിനി ട്രക്ക് കുടുംബം സഞ്ചരിച്ച കാറിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീ പിടിക്കുകയും നാലു പേരും അകത്ത് കുടുങ്ങുകയുമായിരുന്നു.കാറും പൂർണമായും കത്തിനശിച്ചു. മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.