ഗാസയിൽ 24 മണിക്കൂറിനിടെ 49 മരണം

Wednesday 09 July 2025 12:34 AM IST

ഗാസ: വടക്കൻ ഗാസയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന ബോംബാക്രമത്തിൽ അഞ്ച് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതായി പ്രതിരോധ സേന ചൊവ്വാഴ്ച അറിയിച്ചു.റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സംഭവം. മരിച്ചവരിൽ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം, ഗാസയിലെ ആരോഗ്യ വിഭാഗം നൽകുന്ന വിവരമനുസരിച്ച് ഇസ്രയേൽ നടത്തിയ രണ്ട് ആക്രമണങ്ങളിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ എട്ട് സഹായ അന്വേഷകർ ഉൾപ്പെടെ 49 പാലസ്തീനികൾ കൊല്ലപ്പെടുകയും 262 പേർക്ക് പരിക്കേറ്റതായും എൻക്ലേവ് ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം ഗാസയിൽ അഞ്ച് ഇസ്രയേൽ സൈനികർ കൂടി ഹമാസ് ആക്രമണത്തിൽ കൊല്ല​​​പ്പെട്ടതോടെ യുദ്ധം നിർത്താൻ ഇസ്രയേലിൽ മുറവിളി ഉയരുന്നു. ഗാസ യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ്, ഡെമോക്രാറ്റ് ചെയർമാൻ യെയർ ഗോലാൻ തുടങ്ങിയവർ ആഹ്വാനം ചെയ്തു.