മീഥേൻ വാതകം ശ്വസിച്ച് 12 തുർക്കി സൈനികർ കൊല്ലപ്പെട്ടു

Wednesday 09 July 2025 12:46 AM IST

അങ്കാറ:വടക്കൻ ഇറാഖിൽ ഗുഹയിലെ തെരച്ചിൽ ദൗത്യത്തിനിടയിൽ ഏഴ് തുർക്കി സൈനികർ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് അപകടം. ഇതോടെ കുർദ് തീവ്രവാദികൾ കൊലപ്പെടുത്തിയ സൈനികന്റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിലിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 12 ആയി.ഗുഹയിൽ നിറഞ്ഞ മീഥേൻ ഗ്യാസ് ശ്വസിച്ചാണ് സൈനിക‍ർ കൊല്ലപ്പെട്ടതെന്നാണ് തുർക്കി സൈന്യം വ്യക്തമാക്കിയത്.തെരച്ചിൽ ദൗത്യത്തിൽ ഏ‍ർപ്പെട്ടിരുന്ന 19 സൈനിക‍രാണ് മീഥേൻ ശ്വസിച്ചത്. ഇതിൽ അഞ്ച് സൈനികർ ഞായറാഴ്ച മരണത്തിന് കീഴടങ്ങി. ഏഴ് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വടക്കൻ ഇറാഖിൽ ക്ലോ ലോക്ക് ഓപ്പറേഷൻ മേഖലയിൽ വച്ചാണ് സൈനികർ മീഥേൻ ഗ്യാസ് ശ്വസിച്ചത്. സംഘത്തിനൊപ്പമുണ്ടായിരുന്ന മറ്റ് ഏഴ് സൈനികരേക്കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭ്യമല്ല. പി.കെ.കെ എന്ന പേരിൽ അറിയപ്പെടുന്ന കുർദ്ദിസ്ഥാൻ വ‍ർക്കേഴ്സ് പാ‍ർട്ടി അനുകൂലികളെ ഭീകരവാദികളെന്നാണ് തുർക്കിയും പാശ്ചാക്യ രാജ്യങ്ങളും കണക്കാക്കുന്നത്.സൈനികർക്ക് അപകടം സംഭവിച്ച മേഖല മുതിർന്ന വ്യോമസേനാ അംഗങ്ങൾക്കൊപ്പം തുർക്കി പ്രതിരോധ മന്ത്രാലയം മന്ത്രി യാസ‍ർ ഗുല‍ർ സന്ദർശിച്ചു.