ഉന്നതവിജയികളെ ആദരിച്ചു
Wednesday 09 July 2025 5:47 AM IST
തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് കൺവെൻഷനോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് എ.ഭാസ്ക്കരൻ നായർ അദ്ധ്യക്ഷനായി. യൂണിറ്റ് ട്രഷറർ കെ.വി.കൃഷ്ണകുമാർ കുട്ടികൾക്കുള്ള അവാർഡ് ദാനം നിർവഹിച്ചു.യൂണിയൻ ബ്ലോക്ക് സെക്രട്ടറി കെ. പ്രകാശൻ, ജില്ലാ കമ്മിറ്റി അംഗം ശോഭ, യൂണിറ്റ് കമ്മിറ്റി അംഗം റഷീദാബീവി, ശാന്തകുമാരി ദേവി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി പി എ. മുസ്തഫ സ്വാഗതവും വൈസ് പ്രസിഡന്റ് പരമേശ്വരൻ നായർ നന്ദിയും പറഞ്ഞു.