ടെക്സാസ് പ്രളയം: മരണം 100 കടന്നു
Wednesday 09 July 2025 12:50 AM IST
വാഷിംഗ്ടൺ: ടെക്സാസിൽ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. കെർ കൗണ്ടിയിൽ നിന്ന് മാത്രം 84 മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചവരിൽ 28 പേർ കുട്ടികളാണ്. ഇനിയും മരണസംഖ്യ ഉയരാനുള്ള സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സെൻട്രൽ ടെക്‌സസിലെ വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്‌സാസിലെത്തും. അതേസമയം, കനത്ത മഴയും വെള്ളപ്പൊക്കവും ഇനിയും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നൽകി.