ചിറക്കടവിൽ നടീൽ ഉത്സവം

Thursday 10 July 2025 1:32 AM IST

പൊൻകുന്നം: ചിങ്ങമാസത്തിൽ വിഷരഹിതപച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കുടുബശ്രീ മുഖേന നടപ്പാക്കുന്ന ഒരു മുറം പച്ചക്കറി പദ്ധതിയുടെ നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.സുമേഷ് ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ,ആന്റണി മാർട്ടിൻ, കെ.എ.എബ്രാഹം, ഷാക്കി സജീവ്, ശ്രീലത സന്തോഷ്, അമ്പിളി ശിവദാസ്, ഉഷാ പ്രകാശ്, അരുൺകുമാർ ശാലിനി ബിപിൻ, സുൾഫി സീമ, ഇ.സി.ആശ എന്നിവർ പങ്കെടുത്തു. പി.വി.ശാന്തമ്മയുടെ ഒരേക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യുന്നത്.