മേലേക്കുളം നവീകരിച്ചു
Thursday 10 July 2025 12:33 AM IST
കോട്ടയം : മണിമല ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മേലേക്കുളം നാടിന് സമർപ്പിച്ചു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിർവഹിച്ചു. കഴിഞ്ഞ പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും പെട്ട് മൂടിപ്പോയതിനേത്തുടർന്ന് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്ന കുളം തൊഴിലുറപ്പ് പദ്ധതി വഴിയാണ് ഉപയോഗ്യമാക്കിയത്. മരം വീണ് തകർന്ന കുളത്തിന്റെ അരികും പടികളും കെട്ടി ജി.ഐ. പൈപ്പ് കൊണ്ടുള്ള ഫെൻസിംഗുമാണ് ചെയ്തത്. 86 അടി നീളവും 56 അടി വീതിയും 19 അടി ആഴവുമുള്ള കുളത്തിൽ 15 ലക്ഷം ലിറ്ററോളം വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സിറിൾ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി മുഖ്യപ്രഭാഷണം നടത്തി.