വനിതാ കമ്മിഷൻ  സെമിനാർ ഇന്ന് 

Thursday 10 July 2025 12:34 AM IST

കോട്ടയം: സംസ്ഥാന വനിതാ കമ്മിഷനും, ജില്ലാ പഞ്ചായത്തും സംയുക്തമായി സ്ത്രീകളും ആരോഗ്യവും, സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്നീ വിഷയങ്ങളിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളിൽ ഇന്ന് രാവിലെ പത്തിന് കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി ഗൈനക്കോളജിസ്റ്റ് കൺസൾട്ടന്റ് ഡോ.എൽ. ലതാകുമാരി, കേരള പൊലീസ് സൈബർ എക്‌സ്‌പേർട്ട് ബി. ശ്യാംകുമാർ എന്നിവർ വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.ആർ. അനുപമ, പി.എം.മാത്യു, മഞ്ജു സുജിത്, ഹൈമി ബോബി എന്നിവർ പങ്കെടുക്കും.