വിദ്യാർത്ഥികൾക്ക് ഫീസ് ഒഴിവാക്കണം
Thursday 10 July 2025 12:35 AM IST
കുറവിലങ്ങാട് : സയൻസ് സിറ്റിയിൽ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന 20 രൂപയുടെ ഫീസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിനും വിനോദത്തിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയിരിക്കുന്ന സയൻസ് സിറ്റിയിൽ ആറുമാസത്തേക്കെങ്കിലും ഫീസ് ഒഴിവാക്കണം. ജനകീയ അഭിപ്രായം സർക്കാർ കേൾക്കണം. മുതിർന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന 30 രൂപയുടെ ഫീസ് 20 ആക്കി കുറയ്ക്കണമെന്നും മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.