സാഹിത്യ ചർച്ച ഉദ്ഘാടനം

Thursday 10 July 2025 1:35 AM IST

കുറിച്ചി: ലോക കുടുംബത്തിലേക്കുള്ള പ്രവേശന കവാടമാണ് വായനയെന്ന് എഴുത്തുകാരൻ പ്രൊഫ.ടി.എം യേശുദാസൻ പറഞ്ഞു. കുറിച്ചി കെ.എൻ.എം പബ്ലിക് ലൈബ്രറി വായന പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം അദ്ധ്യക്ഷത വഹിച്ചു. പത്ത് കുട്ടികൾ വായനാനുഭവങ്ങൾ പങ്കുവച്ചു. കുറിച്ചി എ.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൾ വി.അരുൺ, ഹെഡ്മിസ്ട്രസ് എസ്.ടി ബിന്ദു, എൻ.ഡി ബാലകൃഷ്ണൻ, സുരേന്ദ്രൻ സുരഭി, പി.പി മോഹനൻ, മിനി തോമസ്, കെ.എൽ ലളിതമ്മ എന്നിവർ പങ്കെടുത്തു.