ജാനകി ഇനി ജാനകി .വി ജൂലായ് 18ന് റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ

Wednesday 09 July 2025 6:50 PM IST

സുരേഷ് ഗോപി നായകനായി പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റി ജൂലായ് 18ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു.പേരിനൊപ്പം ഇനിഷ്യൽ കൂടി ചേർത്ത് ജാനകി വി എന്നാക്കി മാറ്റും.

നേരത്തെ കഥാപാത്രത്തിന്റെ പേരിനാെപ്പം ഇനിഷ്യൽ ചേർക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെൻസർ ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.

സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാകുന്നതിനാലും ഒ.ടി.ടി കരാർ ലംഘിക്കപ്പെടുന്നതിന്റെ വക്കിലാണ് എന്നതും നിർമ്മാതാക്കൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

എഡിറ്റ് ചെയ്ത് 24 മണിക്കൂറിനകം സെൻസർ ബോർഡിന് സമർപ്പിക്കാനാണ് ശ്രമം. പുതിയ പതിപ്പ് ലഭിച്ച് മൂന്നുദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ചൊവ്വാഴ്ച സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ്സൂചന.

അങ്ങനെയാണെങ്കിൽ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കൾ ഒരുങ്ങുന്നത്.