ഓമിയോടൊപ്പമുള്ള ചിത്രങ്ങളുമായി ദിയയും അശ്വിനും
കുഞ്ഞിനൊപ്പമുള്ള ചിത്രം ആദ്യമായി പങ്കുവച്ച് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താതെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. "With Mini Us" എന്നാണ് ചിത്രത്തിനു നൽകിയ കുറിപ്പ്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്ന പേര് എന്ന് ദിയയുടെ സഹോദരി അഹാന കൃഷ്ണ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു.നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയ്ക്കും അശ്വിനും ശനിയാഴ്ചയാണ് ആൺകുഞ്ഞ് പിറന്നത്.
ദിയ കുഞ്ഞിനു ജന്മം നൽകുന്ന സമയത്ത് കുടുംബാംഗങ്ങളെല്ലാം ബെർത്ത് സ്യൂട്ടിൽ ദിയയ്ക്ക് ഒപ്പമുണ്ടായിരുന്നു. കുഞ്ഞിന് ജന്മം നൽകുന്നതിന്റെ ഓരോ ഘട്ടങ്ങളും ഉൾപ്പെടുത്തി വ്‌ളോഗും ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിലാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയയും സുഹൃത്ത് അശ്വിനും തമ്മിൽ വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്ട് വെയർ എൻജിനിയറാണ് അശ്വിൻ ഗണേഷ്. പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ സംരംഭകൂടിയാണ്.