'അനിമലിലെ' രൺബീർ കഥാപാത്രത്തെ അംഗീകരിക്കുന്നെന്ന് രശ്മിക

Thursday 10 July 2025 6:00 AM IST

അനിമൽ സിനിമയിലെ രൺബീർ കപൂർ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ ഒരാളെ ജീവിതത്തിലും അംഗീകരിക്കുമെന്ന് നടി രശ്മിക മന്ദാന.'നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുകയോ അല്ലെങ്കിൽ നിങ്ങളെ ആരെങ്കിലും സ്നേഹിക്കുകയോ ചെയ്യുമ്പോൾ നമ്മളിൽ ഒരുപാട് മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ പാർട്ണറുമൊത്തുള്ള ഒരുമിച്ചുള്ള യാത്രയിൽ നിങ്ങളും വളരുകയാണ്. നിങ്ങൾക്ക് എന്ത് വേണം എന്ത് വേണ്ട എന്നുള്ളതടക്കം,

സ്വഭാവ രൂപീകരണം വരെ അവിടെ നിന്നാണ് തുടങ്ങുന്നത്. നിങ്ങളെ തന്നെ ഒരുക്കുന്ന സമയം അതാണ്', രശ്‌മികയുടെ വാക്കുകൾ. 2023 ൽ ബോളിവുഡിൽ വൻ ഹിറ്റാകുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സിനിമയാണ് അനിമൽ. രൺബീർ കപൂർ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടിയിരുന്നു. അനിമലിലെ ഇന്റിമേറ്റ് സീനുകളുടെ പേരിൽ ഇപ്പോഴും ഉയരുന്ന വിവാദത്തിൽ അടുത്തിടെ പ്രതികരിച്ച് രശ്മികമന്ദാന രംഗത്ത് വന്നിരുന്നു.

സിനിമയെ സിനിമയായി മാത്രം കാണണം . ആരും നിർബന്ധിച്ചല്ല സിനിമകൾ കാണിക്കുന്നത്.“ഇഷ്ടമുള്ള സിനിമകൾ തിരഞ്ഞെടുത്ത് കാണൂ. ആളുകൾ അനിമൽ ആഘോഷിച്ചു, അത് ബോക്സോഫിസിൽ വൻ വിജയമായി. അതിനാൽ, വിമർശനങ്ങൾ ഒരിക്കലും ശല്യമല്ല. സ്ക്രീനിൽ അഭിനയിക്കുകയാണ് ഞങ്ങളെല്ലാം ചെയ്തത്. ഞങ്ങളുടെ യഥാർത്ഥ വ്യക്തിത്വം വേറെയാണ്. ഒരു നടനെ അയാൾ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. അത് അഭിനയം മാത്രമാണ്. രശ്മികയുടെ വാക്കുകൾ.