അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്
Thursday 10 July 2025 12:37 AM IST
തലയോലപ്പറമ്പ് : യുവാക്കൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധയിൽ വാഹനത്തിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. കാർ ഓടിച്ചിരുന്ന ചെമ്പ് തുരുത്തുമ്മ സ്വദേശി ജിത്തു (25) നെതിരെ കേസെടുത്തു. ചൊവ്വാഴ്ച രാത്രി 10.45 ഓടെ മറവൻതുരുത്ത് ടോൾ റോഡിൽ മണിശ്ശേരി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. നാട്ടുകാർ ഇവരെ തടഞ്ഞ് പൊലീസിൽ അറിയിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.