പ്രകടനവും സമര സംഗമവും
Thursday 10 July 2025 1:31 AM IST
ഹരിപ്പാട്: ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണി ട്രേഡ് യൂണിയനുകളുടെ (യു.ഡി.ടി.എഫ്) നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് നടന്ന പ്രകടനവും സമര സംഗമവും കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി രാധാകൃഷ്ണൻ അദ്ധ്വക്ഷനായി. യു.ഡി.ടി.എഫ് ജില്ലാ കൺവീനർ അനിൽ.ബി.കളത്തിൽ, ഐ.എൻ.ടി.യു.സി വർക്കിംഗ് കമ്മറ്റിയംഗം എ.കെ.രാജൻ, ജോൺ തോമസ്, കെ.കെ.സുരേന്ദ്രനാഥ്, ഷംസുദീൻ കായിപ്പുറം, മുഞ്ഞിനാട് രാമചന്ദ്രൻ, വി.ഷുക്കൂർ, പി.ജി.ശാന്തകുമാർ, ആർ.മോഹനൻ, കെ.ബാബുകുട്ടൻ, വിദ്യാധരൻ, ശോഭാ വിശ്വനാഥ്, വിനോദ് ആമ്പക്കാട് തുടങ്ങിയവർ സംസാരിച്ചു.