കോൺഗ്രസ്സ് മഹാത്മാ കുടുംബ സംഗമം

Thursday 10 July 2025 12:21 AM IST
മഹാത്മാ കുടുംബസംഗമം കെ.പി.സി.സി അംഗം അമൃത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വാരം: കേരളത്തിലെ പൊതുജനാരോഗ്യ മേഖല നാഥനില്ലാതെ അവതാളത്തിലാണെന്നും കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്നും കെ.പി.സി.സി അംഗം അമൃത രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. വാരം ഡിവിഷൻ കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ മഹാത്മാ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സാധാരണക്കാർക്ക് ആശ്രയമായ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ കാരുണ്യപദ്ധതിയെ ഇടതുസർക്കാർ അവഗണിക്കുകയാണെന്നും നീതിനിഷേധത്തിനെതിരെ ആശാവർക്കർമാർ നടത്തുന്ന സമരപോരാട്ടം സർക്കാരിനെതിരെയുള്ള സ്ത്രീ ശക്തിയാണെന്നും അവർ പറഞ്ഞു. പി.സി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. പി. മാധവൻ, കട്ടേരി നാരായണൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, ശ്രീജ ആരംഭൻ, സി. പ്രദീപൻ, എം.എ ജയരാജ്, രജനി ബൈജു, ടി.പി ഗോപാലകൃഷ്ണൻ, പാർത്ഥൻ ചങ്ങാട്ട്, ഇ. മധു, ടി.വി രമ്യ സംസാരിച്ചു.