ഡ്യൂട്ടിക്കെത്തിയ ഡോക്ടർ കുഴഞ്ഞ് വീണ് മരിച്ചു

Thursday 10 July 2025 12:55 AM IST

കഴക്കൂട്ടം: എ.ജെ ഹോസ്പിറ്റൽ മെഡിക്കൽ അഡ്മിനിസ്ട്രേറ്ററായിരുന്ന ഡോക്ടർ കുഴഞ്ഞ് വീണ് മരിച്ചു. പത്തനംതിട്ട കോന്നി വെൻമേലി സാന്ദ്രഗീതത്തിൽ ഡോ.പി.ഗോപാലകൃഷ്ണനാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

കഴക്കൂട്ടത്തെ മകന്റെ വീടായ പള്ളിനട രേവതിയിൽ നിന്ന് ഡ്യൂട്ടിക്കായി എ.ജെ ആശുപത്രിയിലെത്തിയ ഡോക്ടർ കാറിൽ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏറെനാളായി കഴക്കൂട്ടത്തെ മകന്റെ വീട്ടിലായിരുന്നു താമസം.അസീസിയ മെഡിക്കൽ കോളേജ് കൊല്ലം,നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റൽ,തിരുവനന്തപുരം ജൂബിലി ഹോസ്പിറ്റൽ,പത്തനംതിട്ട മുത്തൂറ്റ് മെഡിക്കൽ കെയർ,കോന്നി ബിലീവേഴ്‌സ് മെഡിക്കൽ സെന്റർ തുടങ്ങിയ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ:ബീനാ നായർ.മക്കൾ:രോഹിത് (കൊട്ടാരക്കര വിജയ ആശുപത്രി,ജി.എം),സിന്ദു (അദ്ധ്യാപിക,കിട്ടോ ഇന്റർ നാഷണൽ സ്കൂൾ).മരുമക്കൾ:സോന രോഹിത്,ജയകൃഷ്ണൻ.സംസ്കാരം കോന്നിയിൽ നടന്നു.