വാട്‌സാപ്പ് ഗ്രൂപ്പിലും റാഗിംഗ് വേണ്ട, യു.ജി.സിയുടെ മുന്നറിയിപ്പ്
Thursday 10 July 2025 5:25 AM IST
ന്യൂഡൽഹി: കോളേജ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ജൂനിയർ വിദ്യാർത്ഥികളെ അവഹേളിച്ചാൽ റാഗിംഗ് ആയി കണക്കാക്കുമെന്ന് യു.ജി.സിയുടെ മുന്നറിയിപ്പ്. വിദ്യാർത്ഥികൾ അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പുകൾ നിരീക്ഷിക്കാൻ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു.ജി.സി) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. സീനിയർ വിദ്യാർത്ഥികൾ ജൂനിയേഴ്സിനെ ഗ്രൂപ്പുകളിൽ അപമാനിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ റാഗിംഗ് വിരുദ്ധ നിയമങ്ങൾ പ്രകാരം നടപടിയെടുക്കണമെന്ന് നിർദ്ദേശിച്ചു. റാഗിംഗ് തടയുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ഗ്രാന്റ് തടയുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും യു.ജി.സി വ്യക്തമാക്കി.