അക്രഡിറ്റഡ് എൻജിനിയർ ഒഴിവ്
Thursday 10 July 2025 12:58 AM IST
തുറവൂർ: തുറവൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറുടെ ഒരു ഒഴിവുണ്ട്. 2 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സിവിൽ, അടികൾച്ചർ എൻജിനീയറിംഗ് ബിരുദമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ 3 വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും 5 വർഷത്തെ തൊഴിൽ പരിചയവും ഉള്ളവരെയും 2 വർഷഡ്രാഫ്റ്റ്സ്മാൻ സിവിൽ യോഗ്യതയും 10 വർഷം തൊഴിൽ പരിചയവും ഉള്ളവരെയും പരിഗണിക്കും. അപേക്ഷ 15 ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.