കർഷക സഭയും ഞാറ്റുവേലചന്തയും
Thursday 10 July 2025 2:00 AM IST
മുഹമ്മ: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു.മുഹമ്മ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സി. ഡി.വിശ്വനാഥൻ, നസീമ കാർഷിക വികസന സമിതി അംഗങ്ങളായ പി.എ. കൃഷ്ണപ്പൻ, സന്തോഷ്, ഷണ്മുഖൻ, ഉദയകരൻ, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ കൃഷ്ണ സ്വാഗതവും അസി. കൃഷി ഓഫീസർ എഡിസൺ നന്ദിയും പറഞ്ഞു.