സ്വാഗത സംഘം ഓഫീസ് തുറന്നു
Thursday 10 July 2025 1:00 AM IST
ചെന്നിത്തല:സന്തോഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 6 ന് ചെന്നിത്തലയിൽ നടക്കുന്ന 40-ാമത് സന്തോഷ് ട്രോഫി ജലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻനിർവഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് സേതുലക്ഷ്മി.എസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് മനോജ് മാധവത്തിൽ,സെക്രട്ടറി സുനീഷ് കുമാർ ട്രഷറർ രഞ്ജിത്ത്.എസ്, ജനറൽകൺവീനർ ജിനു ജോർജ്, കൺവീനർ തമ്പി കൗണടിയിൽ,തോമസ് കുട്ടി കടവിൽ,കുട്ടൻ പ്രാവേലിൽ, ലിജാ ഹരീന്ദ്രൻ,വിനീത് വിജയൻ എന്നിവർ സംസാരിച്ചു. ജോ.സെക്രട്ടറി വത്സല സ്വാഗതവും രജനി അശോകൻ നന്ദിയും പറഞ്ഞു.