ബി.ജെ.പി ജനകീയ പദയാത്ര നടത്തി

Thursday 10 July 2025 1:08 AM IST

ചേർത്തല: റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി രണ്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പദയാത്രയും ധർണയും നടത്തി. ചേർത്തല നഗരസഭ രണ്ടാം വാർഡിൽ മൂലയിൽപള്ളിക്ക് വടക്കോട്ട് പുല്ലൂരുത്തിക്കരി വരെയുള്ള റോഡ് തകർന്നിട്ട് വർഷങ്ങളായി.പലതവണ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ജനകീയ പദയാത്ര നടത്തിയത്. ചേർത്തല മണ്ഡലം പ്രസിഡന്റ് കണ്ണൻ ഹരിദാസ് ഉദ്ഘാടനം ചെയ്തു. അരുൺ കെ.പണിക്കർ മുഖ്യപ്രഭാഷണം നടത്തി.ബൂത്ത് പ്രസിഡന്റ് പി.എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷനായി.മണ്ഡലം ജനറൽ സെക്രട്ടറി ആർ.ഡി.ഉണ്ണി,രജേഷ്, പാടത്ത് മോഹനൻ,രതീഷ് പുന്നക്കാടൻ,സോബൻ ബാബു,രജിലാൽ,സന്തോഷ് വട്ടക്കാട് എന്നിവർ നേതൃത്വം നൽകി.