അഡ്വ.കെ.സുരേഷ് കുമാർ കുറത്തികാടിന് ഭാരത് സേവക് ബഹുമതി

Wednesday 09 July 2025 10:22 PM IST

തിരുവനന്തപുരം: കേന്ദ്ര ആസൂത്രണ കമ്മിഷന്റെ വികസന ഏജൻസിയായ ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ബഹുമതിക്ക് അഭിഭാഷകനും നോട്ടറിയുമായ കെ.സുരേഷ് കുമാർ കുറത്തികാട് അർഹനായി. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ബഹുമതി. 14 ന് തിരുവനന്തപുരം കവടിയാർ സദ്ഭാവന ഭവനിൽ നടക്കുന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രൻ പുരസ്കാരം നൽകും.

ചേർത്തല, മാവേലിക്കര, കായംകുളം,ഹരിപ്പാട്, അമ്പലപ്പുഴ,പുന്നപ്ര എന്നിവിടങ്ങളിൽ ഭക്ഷണ അലമാരകൾ സ്ഥാപിച്ച് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന അസോസിയേഷൻ ഓഫ് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻസ് ഒഫ് കേരളയുടെ സംസ്ഥാന പ്രസിഡന്റ്,​ സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിക്കുന്ന സുരേഷ് കുമാർ മോട്ടിവേഷണൽ ട്രെയിനറും എഴുത്തുകാരനുമാണ്. അദ്ധ്യാപികയായ കവിതയാണ് ഭാര്യ. മക്കൾ - ഡോ:മഹിമാ ഭാരതി, അഡ്വ.മഞ്ജിമാ ഭാരതി