പ്രകടനവും പൊതുസമ്മേളനവും

Thursday 10 July 2025 12:00 AM IST

ചാവക്കാട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ഏങ്ങണ്ടിയൂരിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ചേറ്റുവ ഹാർബറിൽ നിന്ന് ആരംഭിച്ച പ്രകടനം ഏത്തായ് സെന്റിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ശോഭസുബിൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ലിതീഷ് കല്ലുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എം.മുഹമ്മദ് ഗസാലി മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.എസ്.ശിവദാസ്,റീജണൽ പ്രസിഡന്റ് വിമൽ പൂക്കോട്, ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, ഇർഷാദ് കെ. ചേറ്റുവ, ഒ.വി.സുനിൽ, സി.വി.തുളസീദാസ്, സി.എ.ബൈജു എന്നിവർ സംസാരിച്ചു. സാലിഷ് തുഷാര,മുഹമ്മദാലി ആനാംകടവിൽ,പി.കെ.ഷാജി എന്നിവർ നേതൃത്വം നൽകി.