റോഡുകൾ തുറന്നു

Thursday 10 July 2025 12:00 AM IST

തൃശൂർ: പാണഞ്ചേരിയിലെ വിവിധ റോഡുകൾ നാടിന് സമർപ്പിച്ചു. പതിനാലാം വാർഡ്, തെക്കേ കുളം താമര വെള്ളച്ചാൽ റോഡ്, മൂപ്പൻകുന്ന് റോഡ്, തെക്കേ പായികണ്ടം വടക്കേ പായിൽക്കണ്ടം റോഡ് എന്നിവയാണ് തുറന്നത്. ഉദ്ഘാടനം മന്ത്രി അഡ്വ. കെ.രാജൻ നിർവഹിച്ചു. എം.എൽ.എ യുടെ പ്രത്യേക ഫണ്ടിലും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഫണ്ടിലും ഉൾപ്പെടുത്തിയാണ് റോഡുകൾ നിർമ്മിച്ചത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ , അജിത മോഹൻദാസ്, ഷൈജു കുര്യൻ, ഊര്മൂപ്പൻ ടി.സി.വാസു, സരിത തുടങ്ങിയവർ സംസാരിച്ചു. ആരിഫ റാഫി, സ്വപ്‌ന രാധാകൃഷ്ണൻ, രേഷ്മ സജീഷ്, റോബിൻ, ബിജു മോൻ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.