കൊച്ചിൻ ദേവസ്വം കാർമിക് സംഘ് ധർണ
Thursday 10 July 2025 12:00 AM IST
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രജീവനക്കാർക്ക് കെ.എസ്.ആർ നടപ്പിലാക്കുക, അർഹതപ്പെട്ട ക്ഷേത്ര ജീവനക്കാർക്ക് സിനിയോറിറ്റി പ്രമോഷൻ നടപ്പാക്കുക,ഹിതപരിശോധന നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചിൻ ദേവസ്വം കാർമിക് സംഘിന്റെ നേതൃത്വത്തിൽ ബോർഡ് ആസ്ഥാനത്ത് ഇന്ന് ധർണ നടത്തും. ഉച്ചയ്ക്ക് രണ്ട് മുതൽ നടക്കുന്ന ധർണ ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്യും. കാർമിക് സംഘ് ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എൻ.പ്രസാദ് എം.കെ.ഉണ്ണിക്കൃഷ്ണൻ, തൃപ്രയാർ രമേശൻ മാരാർ എന്നിവർ സംസാരിക്കും. താത്ക്കാലിക അടിച്ചുതളി, പാത്രം തേപ്പ് ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തസ്തികകളിൽ നിയമനം നടത്തുക, കാരായ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഒഴിവാക്കുക, മെഡിക്കൽ ഇൻഷ്വറൻസ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.