മെത്താഫിറ്റമിനുമായി യുവാവ് എക്‌സൈസ് പിടിയിൽ

Thursday 10 July 2025 12:55 AM IST
ഹഫ്സൽ

സുൽത്താൻ ബത്തേരി: മാരാക മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ. ചെന്നൈയിൽ നിന്ന്‌ കോഴിക്കോട്ടേയ്ക്ക്‌പോവുകയായിരുന്ന ബസിലെ യാത്രക്കാരനും കോഴിക്കോട് മുക്കം വലിയപറമ്പ് സ്വദേശിയുമായി മോൺസ്റ്റർ തടത്തിൽ എ.കെ. ഹഫ്സൽ (30)ആണ് എക്‌സൈസിന്റെപിടിയിലായത്. ഇയാളുടെ പക്കൽ നിന്ന രാസലഹരിയായ 131. 925 ഗ്രാം മെത്തഫിറ്റമിനും 460 ഗ്രാം കഞ്ചാവും പിടകൂടി. കേരള അതിർത്തിയായ പൊൻകുഴിയിൽ നടന്ന വാഹന പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി ഹഫ്സൽ പിടിയിലായത്. എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ഭാഗത്തേയ്ക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ. തിരുവമ്പാടി പൊലീസിൽ ഇയാളുടെപേരിൽ രാസലഹരി കടത്തിയ കുറ്റത്തിന് നിലവിൽ കേസുണ്ട്. സംസ്ഥാന അതിർത്തികളിൽ കർശന പരിശോധന നടത്തുമെന്നും ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്ഥലത്തെത്തിയ വയനാട് ഡെപ്യുട്ടി എക്‌സൈസ് കമ്മിഷണർ എ.ജെ. ഷാജി പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്ടർ പി. ബാബുരാജ്, എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ വി.കെ. മണികണ്ഠൻ , അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സി.വി. ഹരീദാസ്, പ്രിവന്റീവ് ഓഫീസർമാരായ പി. കൃഷ്ണൻകുട്ടി, എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.വി. രാജീവൻ, കെ.എ. അജയ്, കെ.കെ. സുധീഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ എം.പി. അഖില, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ കെ.പ്രസാദ് എന്നിവർചേർന്നാണ് പരിശോധന നടത്തിയത്.

ഹഫ്സൽ